സംസ്ഥാനത്ത് കടുത്ത ചൂടിനെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കണ്ണൂര്‍,പുനലൂര്‍,തൃശൂര്‍ എന്നിവിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്.
നിലവില്‍ പുനലൂരില്‍ 37.4 ആണ് രേഖപ്പെടുത്തിയത്. താപനില 37 ഡിഗ്രിയാണെങ്കില്‍ ഇതിനേക്കാള്‍ അഞ്ച് മുതല്‍ 10 ഡിഗ്രി വരെ ചൂടാണ് അനുഭവഭേദ്യമാകുന്നത്. കോട്ടയത്ത് താപനില 36.5 ആണ്. എറണാകുളം,കോഴിക്കോട്,പാലക്കാട് എന്നിവിടങ്ങളില്‍ 36.4 ആണ് താപ നില. താപനില ഉയര്‍ന്നതിനാല്‍ തന്നെ ജനം ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
പുറം ജോലികള്‍ ചെയ്യുന്നവര്‍ 11 മണിക്കും 3 മണിക്കും ഇടയിലുള്ള സമയം വെയിലേല്‍ക്കരുത്. ജോലിയില്‍ ഇടവേളകളെടുക്കണം. കുട്ടികള്‍,ഗര്‍ഭിണികള്‍,രോഗാവസ്ഥയിലുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വരും ദിവസങ്ങളില്‍ പകല്‍ താപനില ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.