വിദേശ പഠനത്തിന് വരുമാന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചയാളില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ തഹസില്‍ദാറിനെ വിജിലന്‍സ് അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 20 ജനുവരി 2023 (14:11 IST)
വിദേശ പഠനത്തിന് വരുമാന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചയാളില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ തഹസില്‍ദാറിനെ വിജിലന്‍സ് അറസ്റ്റുചെയ്തു. ഇടുക്കി തഹസില്‍ദാര്‍ ജയേഷ് ചെറിയാനെയാണ് പിടികൂടിയത്. കട്ടപ്പന കാഞ്ചിയാറിലെ വീട്ടില്‍ വച്ച് ഇയാളെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മകനെ വിദേശത്ത് പഠിക്കുവാനും ജോലിക്ക് പോകുന്നതിനും വേണ്ടി കട്ടപ്പന സ്വദേശി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. 
 
എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ നല്‍കണമെന്ന് ഇടുക്കി തഹസില്‍ദാര്‍ ആവശ്യപ്പെടുകയായിരുന്നു. തുക കുറയ്ക്കാന്‍ അപേക്ഷകന്‍ ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. രാത്രി 8:00 മണിക്ക് പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍