മിന്നൽ പരിശോധനയിലൂടെ മോട്ടോർ വാഹന വകുപ്പ് 3.12 ലക്ഷം രൂപ പിഴ ഈടാക്കി

എ കെ ജെ അയ്യര്‍

ബുധന്‍, 9 മാര്‍ച്ച് 2022 (20:41 IST)
ഇടുക്കി: മിന്നൽ പരിശോധനയിലൂടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് വിവിധ വാഹന ഉടമകളിൽ നിന്ന് 312750 രൂപ പിഴ ഇനത്തിൽ ഈടാക്കി. ബോധവത്കരണ ക്ലാസിനു മുന്നോടിയായാണ് തമിഴ്‌നാട് അതിർത്തി റോഡിൽ മോട്ടോർ വാഹന വകുപ്പും നെടുങ്കണ്ടത്തെ പോലീസും ചേർന്ന് സംയുക്ത മിന്നൽ പരിശോധന നടത്തിയത്.

ആകെ 180 കേസുകളിൽ നിന്നായാണ് ഇത്രയധികം രൂപ വസൂലാക്കിയത്. ഇതിൽ കമ്പംമെട്ടിൽ നടന്ന പരിശോധനയിൽ 40 വാഹനങ്ങൾക്കെതിരെയാണ് കേസെടുത്തത്. തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങൾ നിയമലംഘനം നടത്തുന്നതായും കണ്ടെത്തി. വരും ദിവസങ്ങളിലും മിന്നൽ പരിശോധന ഉണ്ടാവും എന്നാണു സൂചന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍