Plus Two Result: പ്ലസ് ടു പരീക്ഷാഫലം അതിവേഗം അറിയാന്‍ ചെയ്യേണ്ടത്

തിങ്കള്‍, 20 ജൂണ്‍ 2022 (09:40 IST)
പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 4,32,436 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റഗുലറായും 20,768 പേര്‍ പ്രൈവറ്റായും 45,797 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്. 
 
പ്ലസ് ടു പരീക്ഷാഫലം അറിയാന്‍ സന്ദര്‍ശിക്കേണ്ട ലിങ്കുകള്‍ 
 
keralaresults.nic.in.
 
dhsekerala.gov.in.
 
പരീക്ഷാഫലം അറിയാന്‍ ചെയ്യേണ്ടത് 
 
ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in. ആദ്യം സന്ദര്‍ശിക്കുക 
 
അതില്‍ 'Kerala Plus Two Result 2022' എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം 
 
റോള്‍ നമ്പര്‍ നല്‍കിയ ശേഷം Submit എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക 
 
സ്‌ക്രീനില്‍ പരീക്ഷാഫലം തെളിയും 
 
ഈ സൈറ്റില്‍ നിന്ന് തന്നെ ഫലം ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റ് എടുക്കാനും സാധിക്കും 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍