രാത്രി വൈകിയും സുമിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. അപ്പോഴാണ് ഇരുവരേയും റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം നിലത്ത് കിടക്കുകയായിരുന്നു. സുമിയെ ഉണ്ണി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം ഉണ്ണി തൂങ്ങി മരിച്ചു. ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണം സുമിയുടെ ശരീരത്തിലുണ്ട്.