സംസ്ഥാനത്തുടനീളം പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് 14 ഹോട്ടലുകള്‍ അടച്ചു. 356 എണ്ണത്തിനു നോട്ടീസും നല്‍കി. സേഫ് കേരളയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ഐസ്-സോഡ ഫാക്റ്ററികള്‍, കേറ്ററിംഗ് സെന്‍ററുകള്‍ എന്നിവയിലാണു പരിശോധന നടത്തിയത്.
അനാരോഗ്യകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 14 ഹോട്ടലുകലാണു പൂട്ടിയത്. പിഴയായി 13,700 രൂപ ഈടാക്കുകയും ചെയ്തു. പരിശോധനയ്ക്കായി 93 ടീമുകളില്‍ നിന്നായി 428 ജീവനക്കാരാണു പങ്കെടുത്തത്.
ആകെ1188 സ്ഥാപനങ്ങളാണു പരിശോധിച്ചത്. കൊതുകിന്‍റെ ഉറവിടങ്ങള്‍ കാണപ്പെട്ടതിനു 32 എണ്ണത്തിനും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനു 108 എണ്ണത്തിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനു 49 എണ്ണത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.പരിശോധന വരും ദിവസങ്ങളില്‍ കര്‍ക്കശമാക്കുമെന്ന് അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.