പ്രണയം നടിച്ച് 68കാരനെ ഹണിട്രാപ്പിൽ കുരുക്കി വ്ളോഗർ, തട്ടിപ്പിന് പിന്നിൽ ഭർത്താവും

തിങ്കള്‍, 21 നവം‌ബര്‍ 2022 (12:53 IST)
ഉന്നതസ്വാധീനമുള്ള 68കാരനെ ഹണിട്രാപ്പിൽ കുടുക്കിയ വ്ളോഗറായ  28കാരിക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു. ദമ്പതികളായ റാഷിദ- ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ് എന്നിവരെയാണ് മലപ്പുറം കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
 
പ്രണയം നടിച്ച് 68കാരനുമായി വ്ളോഗറായ റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു.ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപ്പെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം  ഭർത്താവ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെയാണ്  ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്.
 
പരസ്യമായി അപമാനിക്കുമെന്ന് ഭീഷണീപ്പെടുത്തി സമൂഹമാധ്യമങ്ങളീൽ സജീവമായ ദമ്പതികൾ 23 ലക്ഷം രൂപ തട്ടിയെടൂത്തു. 68കാരൻ്റെ പണം നഷ്ടമാകുന്നതിൻ്റെ കാരണം അന്വേഷിച്ച കുടുംബം നൽകിയ പരാതിയിലാണ് കല്പകഞ്ചേരി പോലീസ് തട്ടിപ്പ് കണ്ടെത്തിയത്.നിഷാദിനെ അറസ്റ്റ് ചെയ്ത പോലീസ് റാഷിദയ്ക്കെതിരായ നടപടികൾ ആരംഭിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍