ശക്തമായ മഴ തുടരും; വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തിങ്കള്‍, 24 ജൂലൈ 2023 (22:11 IST)
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളേജ്, അംഗണ്‍വാടികള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങാതെ ശ്രദ്ധിക്കണമെന്ന് കലക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. 
 
കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കിലെ സ്‌കൂള്‍/മദ്രസ/അംഗണ്‍വാടികള്‍ എന്നിവയ്ക്കും നാളെ അവധിയായിരിക്കും. 
 
മധ്യ വടക്കന്‍ കേരളത്തില്‍ രാത്രിയില്‍ മഴ തുടരും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതീവ ജാഗ്രത 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍