മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജിലകളിൽ ഓറഞ്ച് അലർട്ട്, എട്ടിടങ്ങളിൽ യെല്ലോ

തിങ്കള്‍, 24 ജൂലൈ 2023 (14:12 IST)
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കോഴിക്കോട്,വയനാട്,കാസര്‍കോട്,കണ്ണൂര്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്ന്  പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. അടുത്ത നാല് ദിവസവും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
 
ചൊവ്വാഴ്ച എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും ബുധന്‍,വ്യാഴം ദിവസങ്ങളില്‍ മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാനും അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. മധ്യപ്രദേശിന് മുകളിലും തെക്കന്‍ ഒഡീഷയ്ക്ക് മുകളിലും ചക്രവാതചുഴികള്‍ നിലകൊള്ളുന്ന സാഹചര്യത്തിലാണ് കാലവര്‍ഷം വീണ്ടും സജീവമാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍