വിഭജനം ചോദ്യം ചെയ്ത് 48 ഓളം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. 150 ഓളം പഞ്ചായത്തുകളുടെ വിഭജനമാണ് നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്ത് ആക്ട് അനുസരിച്ച് നിലവിലുള്ള വില്ലേജുകള്‍ അത് ഏത് പഞ്ചായത്തിലായാലും മുഴുവനായും നിലനിര്‍ത്തണമെന്നാണ് നിയമം. ഇത് പാലിക്കാതിരുന്നതാണ് വിഭജനം റദ്ദാക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.