ഡീസല്‍ വാഹന നിരോധം: ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു- ട്രൈബ്യൂണൽ വിധി വസ്തുതകൾ പഠിക്കാതെയെന്ന് കോടതി
വെള്ളി, 27 മെയ് 2016 (17:10 IST)
ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി രണ്ടു മാസത്തേക്ക് ഭാഗികമായി സ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് വിധിക്ക് സ്‌റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്. നിപ്പോൺ ടൊയോട്ട സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് പിബി സുരേഷ്കുമാറിന്റേതാണ് ഉത്തരവ്. ട്രൈബ്യൂണൽ വിധി വസ്തുതകൾ പഠിക്കാതെയെന്നും കോടതി വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മലിനീകരണം കുറവാണെന്നും ടൈബ്യൂണല്‍ വിധി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ച ഹരിത ട്രൈബ്യൂണലിൽ വിധി നിലനിൽക്കും അതിൽ കോടതി സ്‌റ്റേ നൽകിയിട്ടില്ല.
10 വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സിസിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിൽ നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. 2000 സി.സിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്.