ബാറുകളുടെ പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി

ശനി, 20 സെപ്‌റ്റംബര്‍ 2014 (14:25 IST)
ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. നിലവാര പരിശോധന അബ്കാരി നയം നിയമമാക്കിയ സാഹചര്യത്തില്‍ അപ്രസക്തമാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ജസ്റ്റീസ് കെ.ടി. ശങ്കരന്‍, ജസ്റ്റീസ് പി.ഡി. രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു വിധി.

മദ്യനയം തീരുമാനിച്ച സാഹചര്യത്തില്‍ ബാറുടമകളുടെ ഹര്‍ജിക്കു പ്രസക്തിയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍  വാദിച്ചു.തങ്ങളുമായി ആലോചിക്കാതെയാണ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടാന്‍ തീരുമാനമെടുത്തതെന്നതാ‍യിരുന്നു ബാറുടമകളുടെ വാദം.

എന്നാല്‍ സംസ്ഥാന സര്‍ക്കറിന്റെ മദ്യനയം ചോദ്യംചെയ്തുകൊണ്ട് നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബഞ്ചില്‍ വാദം തുടരുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.











വെബ്ദുനിയ വായിക്കുക