പാലാരിവട്ടം പാലം പൊളിക്കുന്നത് തടഞ്ഞ് ഹൈക്കോടതി, ലോഡ് ടെസ്റ്റിംഗ് നടത്തുന്നതിൽ തീരുമാനം അറിയിക്കണം

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (13:56 IST)
കൊച്ചി: പലാരിവട്ടം പാലം പൊളിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞ് ഹൈക്കോടതി. പാലം പൊളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 
 
മേൽപ്പാലം അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാതെ പാലം പൊളിക്കുന്നത് തടയണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇതോടെ കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുത് എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ലോഡ് ടെസ്റ്റിംഗ് നടത്തുന്നതിൽ വിദഗ്ധരുമായി ചർച്ച നടത്തി രണ്ടാഴ്ചക്കകം മറുപടി നൽകാനും കോടതി സർകാരിന് നിർദേശം നൽകിയിട്ടുണ്ട്. 
 
ഈ ശ്രീധരന്റെ നിർദേശത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പാലം പൊളിക്കാൻ തീരുമാനിച്ചത് എന്നും ചെന്നൈ ഐഐ‌ടിയുടെ റിപ്പോർട്ട് സർക്കാർ തള്ളിയെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. ഭാര പരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ പാലത്തിൽ നടത്തിയിട്ടില്ല എന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചത്.          

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍