സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധനയ്ക്ക് നിര്‍ദ്ദേശം

വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (10:58 IST)
സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധനയ്ക്ക് നിര്‍ദ്ദേശം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കാത്ത വിധത്തില്‍ ഹെല്‍മറ്റ് പരിശോധന നടത്താന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. 
 
ജില്ല കളക്‌ടര്‍മാര്‍ക്ക് ആണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ജില്ല കളക്ടര്‍മാരുടെയും വകുപ്പ് അധ്യക്ഷന്മാരുടെയും യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം.
 
റോഡ് സുരക്ഷ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നിരത്തുകളിലെ സുരക്ഷയ്ക്ക് ഭീഷണിയായ ഹോര്‍ഡിങ്ങുകളും പരസ്യങ്ങളും മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
 
റോഡരികിലെ ഡ്രൈവിംഗ് ടെസ്റ്റ് ഒഴിവാക്കണമെന്നും ഇതിനായി പ്രത്യേക ഗ്രൗണ്ടുകള്‍ സജ്ജീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

വെബ്ദുനിയ വായിക്കുക