സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴയ്ക്ക് ഏറെക്കുറെ ശമനം വന്നിട്ടുണ്ടെങ്കിലും ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇപ്പോഴും കനത്തമഴ തുടരുന്നുണ്ട്. മഴ ശക്തമായി പെയ്യുന്നതിനായി ചിലയിടങ്ങളിൽ സ്കൂളുകൾക്ക് ഇന്നും അവധി നൽകിയിരിക്കുകയാണ്.
കനത്ത മഴ തുടരുന്നതിനാൽ ഇടുക്കി ജില്ലയിലെ ഇടുക്കി, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടികൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.