ന്യൂനമർദ്ദം രൂപപെട്ടു: വരാനിരിക്കുന്നത് അതിശക്തമായ മഴയുടെ ദിനങ്ങൾ

ബുധന്‍, 5 ഓഗസ്റ്റ് 2020 (07:50 IST)
ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ തീരത്തിനടുത്ത് ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചുനിത് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.ന്യൂനമർദത്തിന്റെ സ്വാധീനം കാരണവും പടിഞ്ഞാറൻകാറ്റ് ശക്തമായതിനാലും അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാവും. ശനിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങൾ അതിതീവ്രമായ മഴയ്‌ക്കും സാധ്യതയുണ്ട്.
 
ഇതിനെ തുടർന്ന് സംസ്ഥാനത്താകെ അതിജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. കനത്ത മഴയ്‌ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ബുധനാഴ്ച രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർകോടുവരെയുള്ള തീരത്ത് മൂന്നുമുതൽ 3.6 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍