കനത്ത മഴ; 18 അണക്കെട്ടുകൾ തുറന്നു, മലമ്പുഴയും കക്കയവും ഇന്ന് തുറന്നേക്കും

ബുധന്‍, 1 ഓഗസ്റ്റ് 2018 (08:14 IST)
സംസ്ഥാനത്ത് മഴ കനത്തതോടെ 18 അണക്കെട്ടുകൾ തുടർന്നു. പരമാവധി സംഭരണി കഴിഞ്ഞതോടെയാണ് അണക്കെട്ടുകൾ തുറന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴയ്ക്കു ശമനമില്ല. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
 
പത്തനംതിട്ടയിലെ കക്കി ഡാമിന്റെ ജലനിരപ്പ് 980.00 മീറ്റർ കടന്നതിനാൽ രണ്ടാം ഘട്ട മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കും. വെള്ളത്തിന്റെ കുത്തൊഴുക്കു വര്‍ധിച്ചതോടെ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രം അടച്ചു. 
 
നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകള്‍ തുറന്നു. പുഴകൾ കര കവിഞ്ഞതോടെ കണ്ണൂരിലെ മലയോര ഹൈവേയിലും കോഴിക്കോട് –വയനാട് ദേശീയപാതയിലും ഗതാഗതം തടസപെട്ടു. പാലക്കാട് മലമ്പുഴ അണക്കെട്ടിലെ ഷട്ടറുകൾ നാളെ തുറക്കും. പോത്തുണ്ടി അണക്കെട്ടിന്റെ ഷട്ടറുകൾ ഉച്ചയ്ക്ക് രണ്ടിന് തുറക്കും. 
 
തുറന്ന ഡാമുകൾ:
 
പെരുവണ്ണാമുഴി
ബാണാസുരസാഗർ
കാരാപ്പുഴ
ശിരുവാണി
പോത്തുണ്ടി
പീച്ചി
മംഗലം
ലോവർ ഷോളയാർ
പെരിങ്ങൽകൂത്ത്
നേര്യമംഗലം
ഭൂതത്താൻ‌കെട്ട്
ലോവർ പെരിയാർ
മണിയാർ 
മൂഴിയാർ
തെന്മല
അരുവിക്കര
പേപ്പാറ
നെയ്യാർ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍