What is Heatwave: പാലക്കാട്ടെ പൊള്ളുന്ന ചൂട്: എന്താണ് ഉഷ്ണതരംഗം, ഇത്ര ചൂട് സംസ്ഥാനത്ത് ആദ്യമോ?

അഭിറാം മനോഹർ

ചൊവ്വ, 30 ഏപ്രില്‍ 2024 (10:02 IST)
മലകളും പുഴകളും നിറഞ്ഞ സംസ്ഥാനമായിട്ടും വേനല്‍ക്കാലത്ത് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. സ്വാഭാവികമായി പാലക്കാട് തന്നെയാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. പാലക്കാട് കടന്ന് ഉഷ്ണതരംഗം തൃശൂരിലേക്കും ആലപ്പുഴയിലേക്കും കടക്കുമ്പോള്‍ ജനജീവിതം ദുസഹമാവുകയാണ്. ഈ സാഹചര്യത്തില്‍ എന്താണ് ഉഷ്ണതരംഗമെന്നും എങ്ങനെയാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നതെന്നും അറിയാം.
 
ഉഷ്ണതരംഗം സ്ഥിരീകരിക്കാന്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് ഏതാനും ദിവസം സംസ്ഥാനത്തെ 2 വ്യത്യസ്ഥമായ കാലാവസ്ഥാ നിരീക്ഷണ മാപിനികളില്‍ രേഖപ്പെടുത്തേണ്ടതായുണ്ട്. ഇത് കൂടാതെ ശരാശരി താപനില പതിവിലും നാലര ഡിഗ്രി കൂടിതലായിരിക്കുകയും വേണം. കഴിഞ്ഞ നാലഞ്ച് ദിവസങ്ങളിലായി പാലക്കാടിന്റെ അവസ്ഥ ഇങ്ങനെയാണ്. അതാണ് പാലക്കട് ഉഷ്ണതരംഗം സ്ഥിരീകരിക്കാന്‍ കാരണമായത്. 2016ല്‍ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ ഉയര്‍ന്ന താപനില. എന്നാല്‍ അത് ഒരു ദിവസം മാത്രമായിരുന്നു.
ഇക്കുറി എല്‍ നിനോ പ്രതിഭാസം കാരണം കടല്‍ ചൂട് പിടിച്ചുനില്‍ക്കുന്നതാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും താപനില ഉയരുവാന്‍ കാരണമായിരിക്കുന്നത്. പാലക്കാടിന് പുറമെ തൃശൂര്‍, കൊല്ലം,ആലപ്പുഴ ജില്ലകളൂം ഉഷ്ണതരംഗ ഭീഷണിയിലാണ്.കടുത്ത ചൂട് തുടരുന്നതോടെ ചൂടുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ എത്തുന്നവരുടെ സംഖ്യ ഉയരുകയാണ്. 2016ല്‍ സമാനമായ സ്ഥിതിയുണ്ടായപ്പോള്‍ പത്തോളം മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍