നേമം റയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പ്പണ വേട്ട: 3.85 ലക്ഷം പിടിച്ചെടുത്തു

വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (12:38 IST)
അനധികൃതമായി കൈവശം വച്ച 3.85 ലക്ഷം രൂപയുമായി യുവാവിനെ ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം നേമം റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് വള്ളക്കടവ് സ്വദേശി ബാദുഷ എന്ന 33 കാരനെ പൊലീസ് പിടികൂടിയത്.
 
നേമം സി.ഐ ദിലീപ് കുമാറിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണു ഷാഡോ പൊലീസ് ഇയാളെ വലയിലാക്കിയത്. ബീമാപ്പള്ളിയില്‍ ഇലക്ട്രോണിക്സ് കട നടത്തുകയാണിയാള്‍.
 
ഇയാളുടെ സുഹൃത്ത് പറഞ്ഞതനുസരിച്ച് നജീം എന്നയാള്‍ക്ക് കൈമാറാനായിരുന്നു പണം കൊണ്ടുവന്നതെന്ന് ബാദുഷ പറഞ്ഞെങ്കിലും വ്യക്തമായ കണക്ക് ബോധ്യപ്പെടുത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല.

വെബ്ദുനിയ വായിക്കുക