കുട്ടികളെ ചുട്ടുകൊന്ന സംഭവം: ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
ഹരിയാനയില്‍ ദളിത് കുടുംബത്തിലെ കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴിയെ തള്ളി ഫോറന്‍സിക് റിപ്പോര്‍ട്ട്. വീടിനകത്തു നിന്നാണു വീടിന് തീ പിടിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
വീടിന്റെ ജനാലകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. വീടിനകത്തു നിന്നാണു വീടിന് തീ പിടിച്ചത്. വീടിന് അകത്തുനിന്നും കത്തിക്കരിഞ്ഞ മണ്ണെണ്ണയുടെ കുപ്പിയും കണ്ടെത്തിയതായി ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഹരിയാനയിലെ കര്‍ണാലിലുള്ള ഫോറന്‍സിക് കേന്ദ്രമാണു റിപ്പോര്‍ട്ട് തയാറാക്കിയത്.
മേല്‍ജാതിക്കാരായ ഒരു സംഘം ആളുകള്‍ എത്തി പുറത്തു നിന്നും വീടിനു തീവയ്ക്കുകയായിരുന്നുവെന്നാണു കുട്ടികളുടെ മാതാപിതാക്കള്‍ നല്കിയ മൊഴി. ഇതിന് നേര് വിപരീതമായിട്ടാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.