ചലച്ചിത്ര അവാര്‍ഡ്: ഹരിഹരന്‍ ചെയര്‍മാനായേക്കും
സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ ജൂറിയില്‍ പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ ചെയര്‍മാനായേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാഡമി ജൂറി അംഗങ്ങള്‍, ചെയര്‍മാന്‍ എന്നിവരുടെ പേരടങ്ങുന്ന ലിസ്റ്റ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കിയിട്ടുണ്ട്.
പത്തംഗ ജൂറിയുടെ പേരാണു നല്‍കിയിട്ടുള്ളത്. ഇതില്‍ അക്കാഡമി സെക്രട്ടറിയാണ് ജൂറിയിലെ മെംബര്‍ സെക്രട്ടറി. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഹരിഹരന്‍ വിസമ്മതിച്ചാല്‍ പകരം ബാലചന്ദ്രമേനോനെ പരിഗണിക്കാമെന്നും അക്കാഡമി അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.