സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ
കൊല്ലം: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിലായി. ആന്ധ്രാപ്രദേശ് ശ്രീകാകുളം ജില്ലാ ബാലകൃഷ്ണപുരം സ്വദേശി സൂര്യ എന്ന ജൂട്ടു നീലകണ്ഠൻ എന്ന ഇരുപത്തിനാലുകാരനാണ് കരുനാഗപ്പള്ളി പോലീസ് വലയിലായത്.
വിവരം അറിഞ്ഞ രക്ഷിതാക്കൾ കരുനാഗപ്പളി പോലീസിൽ പരാതി നൽകി. പോലീസ് ഇൻസ്പെക്ടർബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.