അഞ്ചലില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (19:59 IST)
കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഏഴു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുപ്പത്തഞ്ചുകാരനെ പോലീസ് അറസ്‌റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ ബന്ധുവാണ് പിടിയിലായ ഇയാള്‍ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചിരുന്നു എന്നാണു വിവരം.

പീഡനം സഹിക്കവയ്യാതാതെ പെണ്‍കുട്ടി മാതാവിനോട് വിവരം തുറന്നു പറഞ്ഞതോടെ അവര്‍ ചൈല്‍ഡ് ലൈന്‍ അധികാരികള്‍ വഴി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചല്‍ പോലീസ് പ്രതിയെ പോക്‌സോ വകുപ്പ് ചുമത്തിയാണ്  അറസ്‌റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍