ഗുരുവായൂര്‍: ഉപവാസം നടത്തിയവരെ നീക്കി

ചൊവ്വ, 6 മെയ് 2014 (15:19 IST)
ഗുരുവായൂര്‍ ക്ഷേത്ര വാതില്‍ക്കല്‍ ഉപവാസം നടത്തിയിരുന്ന ഭാരതീയ ജ്യോതിഷ ശാസ്ത്ര പരിഷത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് അവസാനിപ്പിക്കുക, ഭക്തര്‍ക്ക് സംരക്ഷണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ ഉപവാസം നടത്തിയത്.

ക്ഷേത്ര പരിസരത്ത് സമരങ്ങള്‍ നിരോധിക്കുന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഈ നടപടിയെടുത്തത്. കിഴക്കേനടയിലെ ദീപസ്തംഭത്തിനരികില്‍ ഉപവാസ സമരം നടത്താനെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ മുരളീധര പണിക്കരുടെ സംഘത്തെയാണ് പോലീസ് നീക്കിയത്.

വെബ്ദുനിയ വായിക്കുക