ഗുണ്ട പശ അനീഷ് പിടിയില്‍

വ്യാഴം, 6 നവം‌ബര്‍ 2014 (17:42 IST)
കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമായ പശ അനീഷ് എന്ന ആറ്റിപ്ര തൃപ്പാദപുരം ലളിതാ ഭവനില്‍ അനീഷ് എന്ന 35 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ ആക്ട് പ്രകാരമാണ്‌ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.

ഇരുപതോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കഴക്കൂട്ടം, കഠിനം‍കുളം, ചിറയിന്‍കീഴ് സ്റ്റേഷനുകളില്‍ മാത്രം പത്തോളം കേസുകളാണുള്ളത്. തൃപ്പാദപുരം അനിതാ ഭവനില്‍ ശങ്കരനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌.മണമ്പൂര്‍ ആര്‍.കെ.ഭവനില്‍ റജിന്‍ എന്നയാളെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കാമുകിയെ കാണാന്‍ വരാറുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ കഴക്കൂട്ടം പൊലീസ് വിരിച്ച വലയിലാണ്‌ അനീഷ് കുടുങ്ങിയത്. കഴക്കൂട്ടം സി.ഐ കെ.എസ്.അരുണ്‍, സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, സി.പി ഒമാരായ പ്രസാദ്, ഷൈജു, അനൂപ്, സാബു, സലീം എന്നിവര്‍ ചേര്‍ന്നാണ്‌ അനീഷിനെ വലയിലാക്കിയത്.  



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക