ജലീലിനെതിരായ ലോകായുക്ത വിധി, സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം

ബുധന്‍, 14 ഏപ്രില്‍ 2021 (10:10 IST)
കെടി ജലീലിനെതിരായ ലോകായുക്താ വിധിക്കെതിരെ സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ലോകായുക്ത കേസില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാമെന്നാണ് എ‌ജിയുടെ നിയമോപദേശം.
 
ലോകായുക്തയുടെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ട്. സിവില്‍ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മാത്രമല്ല ജലീലിന്റെ നിർദേശപ്രകാരമെങ്കിലും നിയമന യോഗ്യതയിൽ ഇളവ് വരുത്തിയത് സർക്കാരാണ്. അതിനാല്‍ നടപടിക്രമങ്ങളില്‍ സര്‍ക്കാരിന് കൂടി പങ്കുള്ളതിനാല്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണം. ഇതൊന്നും തന്നെ ചെയ്യാതെയാണ് ലോകായുക്ത വിധി. പരാതിയില്‍ തെളിവുകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കണമെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍