സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി

ശനി, 3 ഒക്‌ടോബര്‍ 2015 (11:55 IST)
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് കേരള പൊലീസ് അസോസിയേഷന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പെന്‍ഷന്‍ പ്രായം കൂട്ടില്ല. നിലവിലെ സാഹചര്യം പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് അനുയോജ്യമല്ല. യുവാക്കളുടെ പ്രതിഷേധം കാണാതിരിക്കാനാവില്ല. ഇക്കാര്യത്തില്‍ യുവാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനുശേഷമായിരിക്കും തീരുമാനമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 
 
രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഇടയിലും ഇക്കാര്യത്തില്‍ സമവായം വേണം. പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് പൊലീസുകാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇതിനോട് സര്‍ക്കാരിന് തത്വത്തില്‍ എതിര്‍പ്പില്ല. എന്നാല്‍, അത് നടപ്പിലാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക