ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകും
വള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. എറണാകുളത്തു നിന്ന് പാലക്കാട്ടേക്ക് പോയ 40 വാഗണുകളുള്ള ഗുഡ്‌സിന്റെ ഒമ്പത്, പത്ത്, പതിനൊന്ന് ബോഗികളാണ് പാളം തെറ്റിയത്.
ഇതേതുടര്‍ന്ന് എറണാകുളം-പാലക്കാട് മെമു, തിരുവനന്തപുരം-ഡല്‍ഹി കേരളാ എക്‌സ്പ്രസ്, ജയന്തി ജയത എന്നീ ട്രെയിനുകള്‍ വൈകും. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ട്രെയിന്‍ പാളം തെറ്റുന്നതിനു മുമ്പ് ഒരു ശബ്ദം കേട്ടുവെന്ന് പരിസരത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു. പാലക്കാട് ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.