ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ഭാരതിയുടെ വീടിന്‍റെ പിറകുവശത്തെ വാതിലിന്‍റെ പൂട്ടു പൊളിച്ച് അകത്തു കടന്ന അക്രമികള്‍ ഭാരതിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തിയാണ് രണ്ട് പവന്‍ വരുന്ന മാലയും ഓരോ പവന്‍ വീതം വരുന്ന രണ്ട് വളകളും അര പവന്‍റെ മോതിരവും ഊരിവാങ്ങി കടന്നു കളഞ്ഞത്.