സദാസമയവും പുസ്തകവായന; സ്വപ്‌ന സുരേഷ് ജയില്‍ ഉദ്യോഗസ്ഥരുടെ മര്യാദക്കാരി

ശ്രീനു എസ്

വെള്ളി, 30 ഒക്‌ടോബര്‍ 2020 (12:17 IST)
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയിലില്‍ സദാസമയവും പുസ്തകവായനയെന്ന് വിവരം. അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്‌ന സുരേഷ് ഇപ്പോള്‍ ഉള്ളത്. ഇംഗ്ലീഷ് സാഹിത്യമാണ് സ്വപ്‌നയ്ക്ക് പ്രിയമെന്നാണ് ജയിലില്‍ നിന്ന് കിട്ടുന്ന വിവരം.
 
ജയില്‍ ഉദ്യോഗസ്ഥരുടെ മര്യാദക്കാരിയാണ് സ്വപ്‌ന ഇപ്പോള്‍. സഹതടവുകാരോടൊന്നും സ്വപ്‌ന മിണ്ടാറില്ലെന്നും പറയുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ സ്വപ്‌നയ്ക്ക് അഭിഭാഷകനെ കാണാനുള്ള സൗകര്യമുണ്ട്. അന്തേവാസികള്‍ക്ക് കുറച്ച് സമയം ടിവി കാണാനുള്ള അനുമതിയുണ്ടെങ്കിലും സ്വപ്ന ആ ഭാഗത്തേക്ക് പോകാറില്ല. എന്നാല്‍ രാവിലെ വരുന്ന പത്രങ്ങളും ആനുകാലികങ്ങളും വായിക്കും. ആദ്യം കുറച്ച് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെങ്കിലും ഇപ്പോള്‍ സ്വപ്‌ന ജയിലുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍