സ്വർണ്ണക്കടത്ത് : അരക്കോടി രൂപയുടെ സ്വർണ്ണവുമായി നെടുമ്പാശ്ശേരിയിൽ മൂന്നു പേർ പിടിയിൽ

വെള്ളി, 3 നവം‌ബര്‍ 2023 (18:36 IST)
എറണാകുളം : കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മൂന്നു യാത്രക്കാരിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 51 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. കൊച്ചി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണ്ണം പിടിച്ചെടുത്തത്.
 
ദുബായിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശി സഖറിയായിൽ നിന്ന് 216 ഗ്രാം സ്വർണ്ണമാണ് പിടിച്ചത്. ഇയാളുടെ ജീൻസിന്റെ ഉള്വശത്ത് അഞ്ചു സ്വർണ്ണ ബട്ടണുകൾ തുന്നിപിടിപ്പിച്ചിരുന്നു. ഇതിനൊപ്പം ഒരു മോതിരം, ഹെയർ ക്ലിപ്പ് എന്നിവയും പിടിച്ചെടുത്തു.
 
ഷാർജയിൽ നിന്നെത്തിയ ചെർപ്പുളശേരി സ്വദേശി ഇസ്മായിലിൽ നിന്ന് 234 ഗ്രാം സ്വർണ്ണമാണ് പിടിച്ചത്. 12 ലക്ഷത്തിലേറെ രൂപ വില വരുന്ന ഇയാളിൽ നിന്ന് ഒരു മാല, മൂന്നു മോതിരം എന്നിവയാണ് പിടിച്ചെടുത്തത്. ഇയാൾക്കൊപ്പം ബാങ്കോക്കിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി ഹിസ്‌മാൻ മാർഷാദിൽ നിന്ന് അരക്കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. സോക്സിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍