നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യം നിറച്ച ചാക്കുകള്‍ കുമിഞ്ഞുകൂടിയ അവസ്ഥയിലാണ്. ഇവ നീക്കം ചെയ്യാന്‍ കോര്‍പറേഷന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശനം. നേരത്തെ എല്‍ഡിഎഫ് ഭരണത്തില്‍ നഗരത്തിലെ മാലിന്യ സംസ്‌കരണത്തിനു മുഖ്യപരിഗണന നല്‍കിയിരുന്നു. ഇപ്പോള്‍ കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം മാലിന്യപ്രശ്‌നം രൂക്ഷമായിരിക്കുകയാണെന്നാണ് വിമര്‍ശനം.
നഗരത്തില്‍ തമ്പാനൂര്‍, കിഴക്കേകോട്ട, സ്റ്റാച്ചു, പാളയം, കരമന തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും മാലിന്യം കുന്നുകൂടിയിരിക്കുന്നത്. 'നാറാത്തത് നാറും' എന്നാണ് സമൂഹമാധ്യമങ്ങളില്‍ ബിജെപി കൗണ്‍സിലിനെതിരെ ഉയര്‍ന്നിരിക്കുന്ന പരിഹാസം. മാലിന്യ സംസ്‌കരണം കൃത്യമായി നടക്കാത്തതില്‍ ബിജെപി കൗണ്‍സിലിനും മറുപടിയില്ല. പലയിടത്തും സ്ഥിതി രൂക്ഷമായതോടെ പൊതുജനം തന്നെയാണ് മാലിന്യം നീക്കം ചെയ്യുന്നത്.