ജ്വല്ലറി ജീവനക്കാരനു നേരെ ആക്രമണം: മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു; അജ്ഞാത സംഘത്തിനായുള്ള തെരച്ചിലില്‍ ഊര്‍ജിതമാക്കി പൊലീസ്
ശനി, 2 ജൂലൈ 2016 (14:09 IST)
തൃശൂരില്‍ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് അജ്ഞാതസംഘം മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറി ജീവനക്കാരനായ കുരിയച്ചിറ സ്വദേശി ആന്റോയാണ് കവര്‍ച്ചയ്ക്കിരയായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്.
തിരുവനന്തപുരത്തെ ജ്വല്ലറിയിലേക്കു കൊണ്ടുപോകുകയായിരുന്ന 3.380 കിലോഗ്രാം വരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. ആന്റോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുപുഴ പൊലീസ് കേസെടുത്ത് അജ്ഞാതസംഘത്തിനായുള്ള അന്വേഷണം ആരംഭിച്ചു.