സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (11:10 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,560 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5695 രൂപയായി.
 
ഈമാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഒരാഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1500 രൂപയാണ് കുറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍