വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (17:51 IST)
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. ഗാര്‍ഹിക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും കുറച്ചത്. 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 158 രൂപയാണ് കുറച്ചത്. 
 
ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1522 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍