ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
ബുധന്‍, 28 ജനുവരി 2015 (11:31 IST)
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. പാലക്കാട് പല്ലശന കൂടല്ലൂര്‍ എരിക്കാട് സ്വദേശി ബാബു(44), മക്കളായ അഭിത (അഞ്ച്), അക്ഷയ(രണ്ട്) എന്നിവരാണ് മരിച്ചത്.
ബുധനാഴ്‌ച രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്. മൂത്ത മകൻ തൊട്ടടുത്തുള്ള തറവാട്ടുവീട്ടിൽ പോയിരുന്നതിനാല്‍ കുട്ടിയെ സ്‌കൂളില്‍ വിടുന്നതിനായി വിളിക്കാന്‍ രാവിലെ പോയതായിരുന്നു ബാബുവിന്‍റെ ഭാര്യ പ്രമീള. വീട്ടില്‍ ആരും ഉണരാത്തതിനാല്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടിയശേഷമാണ് ഇവര്‍ തറവാട്ടുവീട്ടിലേക്ക് പോയത്. ഈ സമയത്താണ് അപകടം ഉണ്ടായത്. തീ പടരുന്നത് കണ്ട സമീപവാസികളാണ് വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. എന്നാൽ അപ്പോഴേക്കും മൂന്നു പേരും വെന്തു മരിച്ചിരുന്നു.
ഇവര്‍ ഒറ്റ മുറിയുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഗ്യസ് സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേക്കുള്ള കണക്ഷന്‍വിട്ടാണ് തീപിടുത്തമുണ്ടായത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.