കൊച്ചിയില്‍ നൃത്തവിദ്യാലയത്തില്‍ കഞ്ചാവ് വേട്ട

വെള്ളി, 27 മാര്‍ച്ച് 2015 (16:35 IST)
കൊച്ചിയില്‍ ഒരു ഡാന്‍സ് സ്കൂളില്‍ നിന്നും പൊലീസ് കഞ്ചാവ് പിടികൂടി. പനമ്പിളളിനഗറിലെ താണ്ഡവ് സ്കൂള്‍ ഓഫ്  ഡാന്‍സില്‍ നിന്നാണ് ഒരുകിലോ കഞ്ചാവ് പിടിച്ചെടുത്തത്. 
 
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്. സംഭവത്തില്‍ ഡാന്‍സ് സ്കൂളിന്‍റെ ഉടമ നെട്ടൂര്‍ സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ മയക്കുമരുന്ന് ഉപയോഗവും വിപണനവും വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊലീസ് മയക്കുമരുന്ന് വേട്ട ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക