സിപിഎം കുടുംബ സര്‍വേ വര്‍ഗീയയെ പ്രോത്സാഹിപ്പിക്കുമെന്ന് വി എം സുധീരന്‍

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:36 IST)
സിപിഐഎമ്മിന്റെ കുടുംബ സര്‍വേ ജാതിമ-മത-വര്‍ഗീയ രാഷ്ട്രീയത്തെ സഹായിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
വര്‍ഗീയതയെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ നിന്ന് സിപിഐഎം പിന്മാറണണം സുധീരന്‍ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് ഓരോ പ്രദേശത്തെയും ജനങ്ങളുടെ വിവരശേഖരണത്തിന് സിപിഐഎം സര്‍വേ ആരംഭിച്ചത്. സാമൂഹ്യ വിവരശേഖരണത്തിന്റെ മറവില്‍ സിപിഐഎം പ്രഖ്യാപിച്ചിരിക്കുന്ന സര്‍വേ വര്‍ഗീയതെ പ്രോത്സാഹിപ്പിക്കുന്നതാണ് സുധീരന്‍ കുറ്റപ്പെടുത്തി.

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിവരങ്ങളുടെ പൂര്‍ണരൂപം ലഭ്യമാണ്. എന്നിട്ടും ഇതിന്റെ പേരില്‍ ജാതിമത സര്‍വേയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്ന സിപിഐഎമ്മിന്റെ നടപടി സംശയാസ്പദമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതിമത സര്‍വേയ്ക്ക് ഇറങ്ങിത്തിരിക്കുന്നത്  മൗതമൗലികവാദികള്‍ക്ക് ആവേശവും പ്രോത്സാഹനവും നല്‍കും. ജാതിയും മതവും മറ്റ് വ്യക്തിപരമായ കാര്യങ്ങളും ആരായുന്ന സര്‍വേ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതുമാണ് സുധീരന്‍ പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.


വെബ്ദുനിയ വായിക്കുക