ക്യാംപസിൽ ആൺ-പെൺ സൗഹൃദം പാടില്ലത്രേ. പെൺകുട്ടികൾക്കാണ് കർശന നിർദേശം. ആൺകുട്ടികളോടൊപ്പം നടക്കരുത്, നിർദേശം ലംഘിച്ചാൽ സസ്പെൻഷനും ശിക്ഷയും ലഭിക്കും. ആണ്‍കുട്ടികളുമായി നടക്കരുതെന്നും നടക്കുന്നത് കണ്ടാല്‍ കനത്ത ശിക്ഷ നല്‍കുമെന്നും ചൂണ്ടിക്കാട്ടി ഉത്തരവിറക്കി. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റസിഡന്‍ഷ്യല്‍ കാംപസിലാണ് ആൺ-പെൺ സൗഹൃദത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ആൺ - പെൺ സൗഹൃദം ഈ തലമുറയിൽ പാടില്ലെന്ന് പറയുന്നതിനോട് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയാത്തവരാണ് യുവാക്കൾ. 'അതൊക്കെ പഴയ സ്റ്റൈൽ, കാലം മാറിയില്ലേ' എന്ന് ചോദിക്കുന്നവരുടെ ഇടയിലേക്ക് കോഴിക്കോട് എൻ ഐ ടി യിലെ പെൺകുട്ടികളുടെ അവസ്ഥ വ്യത്യസ്തമാവുകയാണ്. അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്.
താക്കീത് നോട്ടീസ് എന്ന തലക്കെട്ടോടെ ഈ മാസം 22 നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. വനിതാ ഹോസ്റ്റലുകളിലെ കുട്ടികള്‍ റസിഡന്‍ഷ്യല്‍ കാംപസില്‍ ആണ്‍കുട്ടികളുമൊത്ത് നടക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് സർക്കുലറിൽ പറയുന്നു. ഫാക്കല്‍റ്റി ഓഫീസുകളും വനിതാ ഹോസ്റ്റലും ഉള്‍പ്പെടുന്ന പ്രദേശത്തെയാണ് റസിഡന്‍ഷ്യല്‍ ക്യാംപസ് എന്നറിയപ്പെടുന്നത്. സർക്കുലറിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനോടകം നിരവധി പരാതികളും ലഭിച്ചു കഴിഞ്ഞു.