തൃപ്പൂണിത്തുറയിലെ ഹൈടെക് സൗകര്യങ്ങളുള്ള ചോദ്യംചെയ്യൽ മുറിയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യപ്പെടുന്നയാളിന്റെ മുഖത്തെ വികാരങ്ങൾ ഓരോ നിമിഷവും ഒപ്പിയെടുക്കാൻ കഴിയും. മറ്റു മൊഴികളും തെളിവുകളും കൂടി പരിശോധിച്ചു ചോദ്യംചെയ്യല്‍ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കർ വ്യക്തമാക്കി.