ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്‌ച

വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (12:45 IST)
കന്യാസ്‌സ്ത്രീയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. 
 
ഒക്‌ടോബർ മൂന്ന് ബുധനാഴ്‌ചയിലേക്കാണ് ഹൈക്കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. 
 
ഇപ്പോള്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ നേരത്തെയായി പോകുമെന്ന് കോടതി പരാമര്‍ശിച്ചു. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നും, ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസില്‍ ഇനിയും രണ്ട് സാക്ഷികളുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്നും അതുകൊണ്ട് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍