ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (15:40 IST)
ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ കോടതി വ്യാഴഴ്ചത്തേക്ക് മാറ്റി. മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ് എന്ന് ബിഷപ്പിന്റെ അഭിഭാഷകൻ വാദം ഉന്നയിച്ചു. എന്നാൽ മുൻ‌കൂർ ജാമ്യ ഹർജിയിൽ അറസ്റ്റ് തടയണം എന്ന് ആവശ്യപ്പെട്ടിരുന്നില്ല എന്ന് കോടതി ഇതിനു മറുപടി നൽകി. മുൻ‌കൂർ ജാമ്യപേക്ഷ അപ്രസക്തമായെന്നും ഹൈക്കോടതി വ്യക്തമാക്കി.
 
അതേസമയം പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിൽ ഫ്രാങ്കോ മുളക്കലിനെ ഒക്ടോബർ ആറ് വരെ ജുഡീഷ്യൽ കസ്റ്റ്ഡിയിൽ വിട്ടു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ബിഷപ്പിനെ റിമാൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. തന്റെ അനുമതിയില്ലാതെ വസ്ത്രങ്ങൾ പൊലീസ് ബലമായി പിടിച്ചെടുത്തുവേന്ന് ഫ്രാങ്കോ മുളക്കൽ കോടതിയെ പറഞ്ഞിരുന്നു. 
 
ഈ നിലപാട് തെറ്റാണെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി പരാതി ഫയൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ആരോഗ്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിൽ  നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിൽ ഫ്രങ്കോ മുളക്കലിനെ നുണ പരിശോധനക്ക് വിധേയനാക്കാൻ അനുതതി തേടി രണ്ട് ദിവസത്തിനകം പൊലീസ് കോടതിയിൽ നോട്ടീസ് നൽകിയേക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍