കൂടുതലും ചെറിയ കുട്ടികള്‍ക്കാണ് ഈ അപകടം ഉണ്ടാകുന്നത്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന കാര്യം കുട്ടികളോട് പ്രത്യേകം പറഞ്ഞ് കൊടുക്കുക. ഇതാണ് പ്രധാന കാരണം. ചെറിയ കുട്ടികള്‍ക്ക് കിടത്തികൊണ്ട് പാല്‍ കൊടുത്താല്‍ അത് ശ്വാസകോശത്തില്‍ എത്തി അതേത്തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുമ്പോള്‍ കിടത്തി കൊടുക്കുന്നത് ഒഴിവാക്കണം. തല അല്‍പം ഉയര്‍ത്തി വച്ച് വേണം കുട്ടികള്‍ക്ക് പാല്‍ നല്‍കാന്‍.
1. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത് കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ ആകട്ടെ, അവരോട് ചുമയ്ക്കാന്‍ ആവശ്യപ്പെടുക. ഭക്ഷണം ശ്വാസകോശത്തിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം മൂലം അവ പുറത്തേക്ക് വരും.