മേയര്‍ ബ്രോ, നിങ്ങള്‍ മരണ മാസാണ്; 54 ആമത്തെ ലോഡും വയനാട്ടിലേക്ക് തിരിച്ചു

വ്യാഴം, 15 ഓഗസ്റ്റ് 2019 (11:05 IST)
കഴിഞ്ഞ പ്രളയകാലത്ത് കേരളമൊട്ടാകെ സഹായമെത്തിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച തലസ്ഥാന നഗരം ഇത്തവണയും പ്രളയബാധിത പ്രദേശങ്ങളിലേക്ക് സഹായം ഒഴുക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കളക്ഷന്‍ ക്യാമ്പില്‍ നിന്ന് മേയറും തലസ്ഥാനവാസികളും ഇതുവരെ 54 ലോഡ് സഹായമാണ് മലബാറിലേക്ക് കയറ്റി അയച്ചത്. 
 
തിരുവനന്തപുരം മേയറും കൂട്ടരും സംഘടിപ്പിച്ച പ്രളയദുരിതാശ്വാസ സാധനങ്ങൾ ഇനിയും കയറ്റി അയയ്ക്കാൻ ബാക്കിയാണ്. രാത്രിയും പകലുമില്ലാതെ മേയറും വോളണ്ടിയര്‍മാരും പ്രളയദുരിതം നേരിടുന്ന ജനതയ്ക്കായി സഹായമെത്തിക്കാന്‍ പരിശ്രമിക്കുകയാണ് മേയര്‍ക്കൊപ്പം ഒരുകൂട്ടം ചെറുപ്പക്കാരും. 
 
മേയര്‍ വികെ പ്രശാന്തും കോര്‍പ്പറേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയയില്‍ നിരവധി പോസ്റ്റുകളും ട്രോളുകളും നിറഞ്ഞു. മേയര്‍ ബ്രോ, നിങ്ങള്‍ മരണ മാസാണെന്നാണ് കമന്‍റുകള്‍. നിലമ്പൂർ, വയനാട് മേഖലളിലേക്കാണ് ലോഡുകൾ പൊയ്ക്കൊണ്ടിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍