'പിന്നെയും' പണിയാകുമോ? ദിലീപിനെ കാണാൻ എത്തുന്നവർക്ക് പൊലീസിന്റെ വക ലാത്തിയടി, സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ല
വെള്ളി, 27 മെയ് 2016 (13:32 IST)
ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ അടൂർ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പൊലീസിന്റെ വക ലാത്തിചാർജ്. സിനിമാ ഷൂട്ടിങ്ങ് കാണാനെത്തിയ നാട്ടുകാർക്ക് നേരെയാണ് പൊലീസ് ലാത്തിചാർജ് നടത്തിയത്. പൊലീസിന്റെ ലാത്തിയടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പരുക്കേറ്റു.
ദിലീപും കാവ്യയും നായിക നായകന്മാരായി എത്തുന്ന പിന്നെയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ശാസ്താംകോട്ട, ചവറ തുടങ്ങിയ സ്ഥലങ്ങളിലായി നടന്നുവരികയാണ്. ചിത്രീകരണം ആരംഭിച്ചതു മുതൽ ഷൂട്ടിങ്ങ് കാണാൻ നിരവധി പേർ എത്തിയിരുന്നു.
ഇന്നലെ പോരുവഴി പെരുവിരുത്തി മലനടയിൽ നടത്തിയ ഷൂട്ടിങ്ങ് കാണാനും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ എത്തിയിരുന്നു. ഇതിനിടയിലായിരുന്നു പൊലീസിന്റെ വക ലാത്തിയടി. പ്രകോപനം ഒന്നും ഇല്ലാതെയായിരുന്നു ലാത്തിയടി നടന്നതെന്ന് നാട്ടുകാർ ആരോപിച്ചു.