മാതാവിനെ തല്ലുന്നതിനും തടസ്സം നിന്ന മകനെ പിതാവ് ബിയർ കുപ്പി കൊണ്ട് കുത്തി വീഴ്ത്തി. കൊട്ടിയത്തിനു സമീപം വാളത്തുംഗലിലാണു സംഭവം.വാളത്തുംഗൽ സ്വദേശി മുനീറിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിതാവ് നിസാമിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചെത്തിയ നിസാം ഭാര്യയെ ആക്രമിക്കുന്നതു കണ്ട് തടസ്സം പിടിക്കാനെത്തിയതായിരുന്നു മുനീർ.കാലിൽ ഗുരുതര പരുക്കേറ്റ് രക്തം വാർന്ന് അവശനായ നിലയിലാണ് മുനീറിനെ ആശുപത്രിയിലെത്തിച്ചത്. അത്യാസന്ന നിലയിലാണെന്നു ആശുപത്രി അധികൃതർ പറഞ്ഞു.