ഓണ്‍ലൈന്‍ മേഖലകളില്‍ സദാചാര ഗുണ്ടായിസവും സ്ത്രീ വിരുദ്ധ അശ്ലീല ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മ പോരാട്ടം തുടങ്ങി. സ്ത്രീകള്‍ക്കെതിരെ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവരുടെ പേരുവിവരങ്ങളും അവരുടെ പ്രൊഫൈലുമടക്കം പരസ്യമാക്കുകയാണ് ഈ കൂട്ടായ്മ ചെയ്യുന്നത്. ഒണ്‍ലൈന്‍ മേഖലയില്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം.
‘സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലു( എസ്എഫ്എം )’ എന്നാണ് ഈ ഫേസ്ബുക്ക് കൂട്ടായ്മയുടെ പേര്‍. അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം കൊടുത്തതാണ് ഈ കൂട്ടായ്മ. ഓണ്‍ലൈനില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തുകയാണ് ലക്ഷ്യം. സ്ത്രീള്‍ക്ക് നേരെ മാത്രമല്ല, സദാചാരത്തിന്റെ പേരില്‍ നടത്തുന്ന എല്ലാ ഓണ്‍ലൈന്‍ ഗുണ്ടായിസത്തെയും ഇവര്‍ ചോദ്യം ചെയ്യുന്നു.
ഓണ്‍ലൈനില്‍ സ്ത്രീകളുടെയും പ്രത്യേകിച്ച് സെലിബ്രിറ്റികളുടെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളുടെയും ഉള്‍പ്പെടെ മലയാളിയുടെ കപട സദാചാര ബോധം വെളിവാക്കുന്ന ഇടങ്ങളില്‍ നിന്ന് അവരെ ഓണ്‍ലൈന്‍ മേഖലയില്‍ പര്യസ്യമാക്കി കാണിക്കുക എന്നതാണ് ഈ കൂട്ടായ്മ ചെയ്യുന്നത്. ഇത്തരക്കാരുടെ വിവരങ്ങള്‍ എസ്എഫ്എം പേജിലൂടെ തുറന്നുകാണിക്കുന്നു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ നിന്നും ഇവര്‍ക്ക് നല്ലരീതിയില്‍ പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 3000 കവിഞ്ഞു.