പതിനാറുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
പതിനാറുകാരിയായ മകളെ ഉപദ്രവിച്ചതിന്‍റെ പേരില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണമാണ് പിതാവിനെ അറസ്റ്റ് ചെയ്യാന്‍ കാരണമായത്.
പിതാവിന്റെ ഉപദ്രവം സഹിക്കവയ്യാതെ കുട്ടി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബസ് ഡ്രൈവര്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. പൊലീസ് കുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പിതാവിന്റെ ഉപദ്രവം വെളിപ്പെട്ടത്.