ഏറ്റുമാനൂരിൽ ഹോട്ടലിൽ ചീഞ്ഞതും പഴകിയതുമായി ആഹാരസാധങ്ങൾ പിടികൂടി

എ കെ ജെ അയ്യര്‍

വെള്ളി, 17 ഡിസം‌ബര്‍ 2021 (20:06 IST)
ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നായി ഭക്ഷ്യ സുരക്ഷാ വിഭാഗം പഴകിയതും ചീഞ്ഞതുമായ വിവിധ ആഹാര സാധനങ്ങൾ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ നടന്ന പരിശോധനയിലാണ് ഭക്ഷ്യ യോഗ്യം അല്ലാത്ത പഴകിയ ചോറ്, പൊറോട്ട, ബീഫ്, ചിക്കൻ, പൂപ്പൽ പിടിച്ച അച്ചാറുകൾ, മീൻ കരി, അവിയൽ തോരൻ, ഗ്രീവികൾ എന്നിവ പിടികൂടിയത്.

അമല, അബ്ബാ, വൃന്ദാവൻ, 'അമ്മ വീട്, എമിറേറ്റ്സ്, ശ്രുതി, മാളിക റസിഡൻസി, നാഷണൽ പാർക്ക് എന്നീ ഹോട്ടലുകളിൽ നിന്നാണ് നഗരസഭാ ആരോവ്യ വിഭാഗം പിടികൂടിയത്. ഹോട്ടൽ ലൈസൻസ് ഉടമകളിൽ നിന്ന് രണ്ടായിരം രൂപാ മുതൽ ഉയർന്ന തുക പിഴയായി ഈടാക്കും. വീഴ്ചകൾ തുടർന്നും വരുത്തുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികാരികൾ പറഞ്ഞു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍