സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല, സ്‌ത്രീകള്‍ ഏപ്രില്‍ 6ന് പ്രതികരിക്കും: എ കെ ആന്‍റണി

സുബിന്‍ ജോഷി

വ്യാഴം, 25 മാര്‍ച്ച് 2021 (15:13 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകളെ സ്ഥാനാര്‍ത്ഥികളായി വേണ്ടത്ര പരിഗണിക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ലതിക സുഭാഷിന്‍റെ പ്രതിഷേധം അടഞ്ഞ അധ്യായമാണെന്നും ആന്‍റണി പറഞ്ഞു. ശബരിമല പ്രശ്‌നം വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും സ്‌ത്രീകള്‍ ഏപ്രില്‍ ആറിന് പ്രതികരിക്കുമെന്നും ആന്‍റണി വ്യക്‍തമാക്കി.
 
ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് കൂട്ട നേതൃത്വമാണുള്ളത്. ക്യാപ്‌ടന്മാരുടെ ക്യാപ്‌ടന്‍ ആരാണെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം - ആന്‍റണി വ്യക്‍തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍